Saturday, December 4, 2010

കഥാപാത്രം എന്താവശ്യപ്പെടുന്നുവോ അത് നല്‍കും അനുഷ്ക



അനുഷ്ക എന്നറിയപ്പെടുന്ന സ്വീറ്റി ഷെട്ടി, 1981 നവംബര്‍ ഏഴിന് മംഗലാപുരത്ത് ജനിച്ചു. തെലുങ്കില്‍ അഭിനയ തുടക്കം. 'രെണ്ട്‌ 'ആണ് പ്രഥമ തമിഴ് ചിത്രം. ഇപ്പോള്‍ തന്റെ നാലാമത്തെ തമിഴ് ചിത്രമായ 'വാന'ത്തില്‍ അഭിനയിച്ചു വരുന്നു. തെന്നിന്ത്യയുടെ ഒന്നാംനിര നായികയായി ഉയര്‍ന്നു കഴിഞ്ഞ അനുഷക 'മോളിവുഡ് ഫോക്സി'നോട് മനസ് തുറന്നു.

'വാന'ത്തിന്റെ വിശേഷങ്ങള്‍?

തെലുങ്ക്‌ ചിത്രമായ 'വേദ'ത്തിന്റെ തമിഴ് പതിപ്പാണ്‌ വാനം. എന്റെ കഥാപാത്രത്തിന്റെ പേര് സരോജയെന്നാണ്. ചിമ്പു, ഭരത്, വേഗ, പ്രകാശ് രാജ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ചിമ്പുവിനൊപ്പമുള്ള ഒരു കുത്തുപാട്ടും ഡാന്‍സും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന വിധത്തിലാണ് അത് ചിത്രീകരിച്ചിരിക്കുന്നത്.
അഭിനയരംഗത്തേയ്ക്കുള്ള വരവ്?

ബാംഗ്ലൂരില്‍ നിന്ന് ബിസിഎ കഴിഞ്ഞ് ഗുരുദത്ത് ഠാക്കൂറില്‍ നിന്ന് ജോഗ പഠിച്ച് യോഗ ടീച്ചറായി. ആയിടയ്ക്ക് തെലുങ്ക്‌ സംവിധായകന്‍ നിവാസ് ആണ് എന്നെ സിനിമയില്‍ എത്തിച്ചത്. പുരി ജഗന്നാഥ് സാറിന്റെ സൂപ്പര്‍ എന്ന ചിത്രത്തിലൂടെ നായികയായി. നാഗാര്‍ജുന സാര്‍ ആയിരുന്നു നായകന്‍.
അരുന്ധതി എന്ന ചിത്രത്തിലൂടെ അനുഷ്ക തെലുങ്കിലെ നമ്പര്‍ വണ്‍ ആയെന്നു പറഞ്ഞാല്‍?

അതിലെനിയ്ക്ക് ഡബിള്‍ റോള്‍ ആയിരുന്നു. ചിത്രം സൂപ്പര്‍ ഹിറ്റായതാവാം എനിയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കാനിടയാക്കിയത്. പിന്നെ നമ്പര്‍ വണ്‍, ടു എന്നൊക്കെയുള്ള തരം തിരിവ് ആവശ്യമാണോ?
അവതരിപ്പിക്കാനാഗ്രഹിക്കുന്ന കഥാപാത്രം?

അങ്ങനെയൊന്നുമില്ല. എന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടായിരിക്കണം. നായികാ പ്രാധാന്യമുള്ളതാണെങ്കില്‍സന്തോഷം. എന്ത് ചെയ്യുമ്പോഴും അതിനോട് നൂറു ശതമാനം ആത്മാര്‍ഥതയും അര്‍പ്പണ ബോധവും വേണമെന്നെനിയ്ക്ക് നിര്‍ബന്ധമുണ്ട്.
ബില്ലയുടെ തെലുങ്ക് പതിപ്പില്‍ അതീവ ഗ്ലാമറസായത് അതുകൊണ്ടാണോ?

തമിഴില്‍ നയന്‍താര ചെയ്ത വേഷമായിരുന്നു അത്. എന്തുകൊണ്ട് എന്നെ നായികയാക്കി? എന്നിലുള്ള വിശ്വാസം. പിന്നെ ഗ്ലാമര്‍. കഥാപാത്രം എന്താവശ്യപ്പെടുന്നുവോ അത് നല്‍കാന്‍ ഞാന്‍ തയാറാണ്. പ്രേക്ഷകരുടെ ഇഷ്ടത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്.
ഈ സൗന്ദര്യത്തിന്റെ രഹസ്യം?

ദിവസവും അരമണിക്കൂര്‍ വ്യായാമം.പിന്നെ പച്ചവെള്ളം. രാത്രി എട്ടുമണിയ്ക്ക് വെജിറ്റേറിയന്‍ ഭക്ഷണം, ഉറക്കം. ദൈവം തന്ന സൗന്ദര്യം നിലനിര്‍ത്തുകമാത്രം ചെയ്യുന്നു.വര്‍ധിപ്പിക്കാനുള്ള കൃത്രിമ മാര്‍ഗങ്ങളൊന്നും സ്വീകരിക്കാറില്ല. അത് തന്നെ രഹസ്യം.
ഇഷ്ടവേഷമെന്താണ്?

സാരിതന്നെ. പക്ഷേ, അത് എല്ലാ സാഹചര്യത്തിലും ഉപയോഗിക്കാന്‍ പറ്റാത്തത് കൊണ്ട് ചുരിദാര്‍ ധരിക്കുന്നു.
ബോളിവുഡിലെ ഇഷ്ട നടീനടന്‍മാര്‍?

അഭിഷേക് ബച്ചനെ ഇഷ്ടമാണ്. നടിമാരില്‍ മാധുരി ദീക്ഷിത്, കാജോള്‍, റാണി മുഖര്‍ജി, സുസ്മിതാ സെന്‍.
പുതിയ ചിത്രങ്ങള്‍?

തെലുങ്കില്‍ സുമന്ദിനൊപ്പം 'ചന്ദ്രമുഖി-2' രവി തേജക്കൊപ്പം 'വീര', തമിഴില്‍ രാഘവ ലാറന്‍സിന്റെ കൂടെ 'തിരുപ്പാച്ചി അരുവ' എന്നിങ്ങനെ അഞ്ചു ചിത്രങ്ങള്‍.

1 comment: